pi

തിരുവനന്തപുരം: പച്ചക്കറി കൃഷിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത വരിക്കാൻ കേരളത്തിലെ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തരിശുഭൂമിയിൽ എല്ലാവരും കൃഷി ചെയ്താൽ വലിയ മാറ്റമുണ്ടാക്കാനാകും. മട്ടുപാവിലുൾപ്പെടെ കൃഷി ചെയ്യണം. വിഷരഹിതമായ പച്ചക്കറി ലഭിക്കാൻ നാട്ടിലെ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിനൊപ്പം ജീവിക്കാനുള്ള പോരാട്ടം കൂടി നടത്തേണ്ടതുണ്ട്. കൃഷി വകുപ്പിൻെറ നേതൃത്വത്തിലുള്ള ജീവനി പദ്ധതി പ്രകാരം മന്ത്രി മന്ദിരത്തിൽ പച്ചക്കറി തൈകൾ നട്ട് സംസാരിക്കുകായിരുന്നു മന്ത്രി.