അഗർത്തല: ത്രിപുരയില്‍ അതിര്‍ത്തി രക്ഷാ സേനയിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ത്രിപുരയിലെ കൊവിഡ് രോഗികളുടെ എണ്ണം 42 ആയി. ധലൈ ജില്ലയിലെ അംബാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.എസ്.എഫ് 138 ബറ്റാലിയന്‍ ആസ്ഥാനത്താണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അവധിക്ക് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ജവാൻമാരില്‍ നിന്നാകാം രോഗവ്യാപനമുണ്ടായതെന്നാണ് കരുതുന്നത്. ത്രിപുരയില്‍ ജനങ്ങള്‍ക്കിടയില്‍ ഇതുവരെ വലിയ രീതിയിൽ രോഗവ്യാപനമുണ്ടായിട്ടില്ല. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനം പരമാവധി കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും ബിപ്ലവ് ദേവ് പറഞ്ഞു.