fresh-air

വീടുകൾക്കുള്ളിൽ വായൂ സഞ്ചാരം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. ശ്വസിക്കുന്ന വായു പുറത്തുനിന്നുള്ള വായുവിനേക്കാൾ മലിനമാകുന്നത് പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്നു. വീട്ടിൽ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടാറുണ്ട്. ഡ്രോയറുകൾ, മേശ, അലമാര, കട്ടിൽ തുടങ്ങിയവയുടെ അടിയിൽ പൊടി അടിഞ്ഞുകൂടുന്നു. ചുമരുകളിലെ പെയിന്റിൽ ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് ദോഷം വരുത്തുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. പെയിന്റ്, ക്ലീനിംഗ് ഉപകരണങ്ങൾ ഡിറ്റർജന്റുകൾ എന്നിവയിൽ നിന്നുള്ള രാസവസ്തുക്കൾ നിങ്ങളുടെ വീടിനുള്ളിലെ വായു മലിനമാക്കുന്നതിന് കാരണമാകുന്നു. ഇവയൊക്കെ കൂടിക്കലർന്ന വായു ശ്വസിക്കുന്നത് ചുമ, ആസ്ത്മ എന്നിവയ്ക്കും കാരണമാകുന്നു. വീട്ടിലെ അശുദ്ധമായ വായുവിൽ നിന്ന് രക്ഷപ്പെടാനുള്ള ചില സ്വാഭാവിക വഴികളും വീട്ടിൽ ശുദ്ധവായു നിറക്കാനുള്ള പ്രകൃതിദത്ത മാർഗങ്ങളും നമുക്കു നോക്കാം.

വീടുകളിൽ വായുസഞ്ചാരം വർധിപ്പിക്കുന്നത് ഈർപ്പം കുറയ്ക്കുന്നു. ഒരു ജനാല തുറന്നിട്ട് വായു അകത്തേക്ക് പ്രവേശിക്കുന്നതിനു പകരം വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ട്രിക്കിൾ വെന്റുകൾ പിടിപ്പിക്കുക. അല്ലെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുക. അകത്തെ വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടം അടുക്കള ആകാം. സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്യുന്നത് നൈട്രജൻ ഡൈ ഓക്‌സൈഡിന്റെ അളവ് ഉൽപാദിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശ്വസിക്കാൻ സുരക്ഷിതമവുമല്ല.

സ്വാഭാവിക വായു ശുദ്ധീകരണത്തിനായി കരി ഉപയോഗിക്കുക. അകത്തെ വായു ശുദ്ധീകരിക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗം കൽക്കരി ഉപയോഗിക്കുക എന്നതാണ്. ഇത് മലിനമായ വായുവിനെ ശുചീകരിക്കാൻ സഹായിക്കുന്നു.

ചെടികൾക്ക് നമ്മുടെ വീടുകളിലും ജോലിസ്ഥലങ്ങളിലുമുള്ള വായു ശുദ്ധീകരിക്കാൻ കഴിയും. അമോണിയ, ഫോർമാൾഡിഹൈഡ്, ബെൻസീൻ തുടങ്ങിയ വിഷവസ്തുക്കളുമായി ബന്ധപ്പെട്ട ഏത് പാർശ്വഫലങ്ങളിൽ നിന്നും നിങ്ങളെ ചെടികൾ സംരക്ഷിക്കുന്നു. വീടിനകത്ത് മലിനീകരണത്തിന്റെ ആഘാതം നേരിടാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിത്. കാര്യക്ഷമമായി ശുദ്ധവായു ലഭ്യമാക്കാൻ വീടിന് കുറഞ്ഞത് 100 ചതുരശ്രയടിയിലെങ്കിലും ഒരു ചെടി ഉണ്ടായിരിക്കണം. വായുവിൽ നിന്ന് വിഷവസ്തുക്കൾ ഫിൽട്ടർ ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സസ്യങ്ങൾ പീസ് ലില്ലി ആണ്. ക്രിസാന്തെമം, മുള, കമുക് എന്നിവയും നിങ്ങൾക്ക് നട്ടുപിടിപ്പിക്കാം.

മെഴുകുതിരികൾ സ്വാഭാവിക വായു ശുദ്ധീകരണ ഉപകരണങ്ങളായി പ്രവർത്തിക്കുന്നു. എന്നാൽ പാരഫിൻ മെഴുകുതിരികൾ ഒഴിവാക്കുക. ഇവ ബെൻസീൻ, ടോലുയിൻ എന്നിവ ഉൽപ്പാദിപ്പിക്കുന്നു. വായുവിനെ അയോണീകരിക്കുകയും വിഷ സംയുക്തങ്ങളെയും മറ്റ് മലിനീകരണങ്ങളെയും നിർവീര്യമാക്കുകയും ചെയ്യുന്ന തേനീച്ച മെഴുകിനാലുള്ള മെഴുകുതിരികൾ തിരഞ്ഞെടുക്കുക.

സാൾട്ട് ലാമ്പുകൾ പ്രകൃതിദത്തമായ മറ്റൊരു ശുദ്ധീകരണ മാർഗമാണ്. സാൾട്ട് ക്രിസ്റ്റൽ ഉൽപന്നങ്ങൾ വായുവിൽ നിന്ന് നീരാവി പുറത്തെടുക്കുന്നതിലൂടെ വായുവിലൂടെയുള്ള പ്രകോപനങ്ങൾ, രോഗകാരികൾ, അലർജികൾ എന്നിവ കുറയ്ക്കും.

ഹിമാലയൻ പിങ്ക് ഉപ്പ്, പ്രകൃതിദത്ത അയോണിക് എയർ പ്യൂരിഫയറാണ്. ഇത് മുറിയിൽ നിന്ന് വിഷവസ്തുക്കളെ വലിച്ചെടുക്കുകയും അവയെ നിർവീര്യമാക്കുകയും ചെയ്യുന്നു. കറുവപ്പട്ട, ഓറഗാനോ, റോസ്‌മേരി, കാശിത്തുമ്പ, ഗ്രാമ്പൂ, ടീ ട്രീ എന്നിവയ്ക്ക് വൈറസുകൾ, ഫംഗസ്, ബാക്ടീരിയ, പൂപ്പൽ എന്നിവയെ നീക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ചവിട്ടുമെത്തകൾ പതിവായി വൃത്തിയാക്കുക.

ഗാർഹിക വസ്തുക്കളുടെ കാര്യത്തിൽ , രാസവസ്തുക്കൾ അടങ്ങിയവയ്ക്ക് പകരം പ്രകൃതിദത്തമായ ബദലുകൾ ഉപയോഗിക്കുക.

വീട്ടിൽ സസ്യങ്ങളുണ്ടെങ്കിൽ , അഴുക്ക് ഒഴിവാക്കാൻ പതിവായി ഇലകൾ വൃത്തിയാക്കുക.

ആസ്മാ ഘടകങ്ങളെ വീട്ടിൽ നിന്ന് അകറ്റി നിർത്താൻ എയർകണ്ടീഷണർ വൃത്തിയാക്കുക.