covid

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ പതിനായിരത്തിലധികം ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. പ്രവാസികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ദൗത്യം ആരംഭിക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഇതുവരെ രോഗം ബാധിച്ച് 84 പേരാണ് മരിച്ചത്‌. ഇതിൽ കൂടുതലും മലയാളികളാണ്‌.

വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചക്കുള്ളിൽ 64 വിമാനങ്ങളിലായി 14800 ഓളം ഇന്ത്യക്കാരാണ് മടങ്ങിയെത്തുക. കപ്പൽ വഴിയും പ്രവാസികളെ എത്തിക്കും.


ഗൾഫ് രാജ്യങ്ങളിൽ നിന്നുമാത്രം നാട്ടിലേക്കെത്താനായി മൂന്ന് ലക്ഷത്തോളം പേരാണ് വിവിധ എംബസികൾ വഴി രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവിധ പരിശോധനകർ പൂർത്തിയാക്കിയ ശേഷം കർശന നിയന്ത്രണങ്ങളോടെയാണ് ഒഴിപ്പിക്കൽ നടപ്പാക്കുക.കൊവിഡ് പരിശോധനയ്ക്കുശേഷമായിരിക്കും വിമാനത്തിലേക്ക് കടത്തുക. വിമാനത്താവളത്തിൽ എത്തിയാലും പരിശോധനകൾക്ക് വിധേയമാക്കും. തുടർന്നായിരിക്കും മറ്റുനടപടികൾ സ്വീകരിക്കുക .