ചെന്നൈ: തമിഴ്നാട്ടിൽ മദ്യ വില വർദ്ധിപ്പിച്ചു. 15 ശതമാനം വില വർധനവാണ് പ്രഖ്യാപിച്ചത്. ചെന്നൈ ഒഴികെ മറ്റ് ജില്ലകളിൽ നാളെ മുതൽ മദ്യവിൽപ്പനശാലകൾ തുറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. റെഡ് സോണാണ് ചെന്നൈയിൽ ഉൾപ്പടെയുള്ള മദ്യവിൽപ്പനശാലകൾ തുറക്കാനായിരുന്നു സർക്കാർ ആദ്യ തീരുമാനിച്ചിരുന്നതെങ്കിലും വിമർശനങ്ങൾക്ക് പിന്നാലെ തീരുമാനം തിരുത്തുകയായിരുന്നു.
തമിഴ്‌നാടിന് പുറമെ പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട ലോക്ക് ഡൗൺ കാലത്ത് മദ്യവിൽപന തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ആന്ധ്രപ്രദേശിൽ മദ്യത്തി വില കൂത്തനെ വർദ്ധിപ്പിച്ചു. 50 ശതമാനം വില വർധനവാണ് ഇന്നലെ പ്രഖ്യാപിച്ചത്. നേരത്തെ 25 ശതമാനം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ 75 ശതമാനം വില വർധനവാണ് മദ്യത്തിന് ഉണ്ടായത്.