തിരുവനന്തപുരം: എസ്.എസ്.എൽ.എസി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല.മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തില്ലെന്നാണ് വിവരം.ലോക്ക് ഡൗൺ കഴിഞ്ഞ് ഈ മാസം അവസാനത്തോടെ പരീക്ഷകൾ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളും റദാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മടങ്ങി വരുന്ന പ്രവാസികളുടെ കാര്യത്തിലും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. പ്രത്യേക കേന്ദ്രത്തിൽ 14 ദിവസത്തിൽ പ്രവാസികളെ നിരീക്ഷണത്തിലാക്കണമെന്ന കേന്ദ്ര നിർദേശത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പരിഗണിക്കും.