കുവൈറ്റ്: കുവൈറ്റിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം വെട്ടി കുറയ്ക്കാൻ തൊഴിലുടമയെ അനുവദിക്കുന്ന തൊഴിൽ നിയമ ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നു. ഇതിനെതിരെ പാർലമെന്റ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത്. പുതിയ ഭേദഗതി പ്രകാരം 50 ശതമാനം വരെ വേതനം കുറയ്ക്കാനാകും. ഇത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വിപരീത ഫലം ഉണ്ടാക്കുമെന്നും തൊഴിലില്ലായ്മ ഇരട്ടിയാക്കുമെന്നും എം.പിമാർ അഭിപ്രായപ്പെട്ടു.
നിലവിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 97 ശതമാനവും വിദേശികളാണ്. ഉഭയ സമ്മതപ്രകാരം ശമ്പളം വെട്ടിക്കുറക്കാമെന്നാണ് നിയമമെങ്കിലും തൊഴിലുടമകൾ നിർബന്ധിച്ചും സമ്മർദ്ദം ചെലുത്തിയും ശമ്പളം കുറയ്ക്കുമെന്ന ഭീതിയിലാണ് തൊഴിലാളികൾ.