കോഴിക്കോട‌്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി കുവൈറ്റിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പുത്തൂർമഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) മരിച്ചത്. രോഗം ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.
ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു കിച്ചണ്‍ കബോര്‍ഡ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു. കഴിഞ്ഞ റമദാൻ സമയത്താണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്. കൊവിഡ് ബാധിച്ചുള്ള മരണമായതിനാൽ പ്രോട്ടോക്കോൾ പ്രകാരം മരണപ്പെട്ട കുവൈറ്റിൽ തന്നെ മൃതദേഹം മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.