net

ജമ്മു: ജമ്മുകാശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിറുത്തിവച്ചു. പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇവിടെ ഒരു ഭീകരൻ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. ഹിസ്ബുൾകമാൻഡറടക്കം രണ്ട് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യംവളഞ്ഞിരിക്കുകയാണ്.ഏറ്റുമുട്ടലിൽ സൈനികർക്ക് പരിക്കേറ്റാേ എന്ന് വ്യക്തമല്ല.പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം സ്ഥലത്തെത്തിയത്.

കഴിഞ്ഞയാഴ്ച കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു.പതിനെട്ടുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ കമാർഡർ ഉൾപ്പെടെ രണ്ട് ഭീരരെ സൈന്യം വധിച്ചിരുന്നു.