കല്ലമ്പലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ നൽകി ഏഴാം ക്ലാസ് വിദ്യാർത്ഥി. തേവലക്കാട് എസ്.എൻ .യു.പി.എസിലെ വിദ്യാർത്ഥിയും നാവായിക്കുളം ഡീസന്റ്മുക്ക് പ്ലാവിള വീട്ടിൽ നൗഷാദിന്റെ മകനുമായ നാദിർഷായാണ് സ്വരുക്കൂട്ടി വച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. തുക കല്ലമ്പലം സി.ഐ ഫറോസ് ഏറ്റുവാങ്ങി. പൊതുപ്രവർത്തകരായ ജലാൽ, അഡ്വ. സുധീർ, വിജിൻ, സാബു എന്നിവർ പങ്കെടുത്തു.