sale

ചണ്ഡീഗഡ്: ലോക്ക് ഡൗൺ നിർദേശങ്ങൾ അപ്പടി പാലിച്ച് മദ്യവില്പ തുടരാൻ തീരുമാനമെടുത്ത് പഞ്ചാബ് സർക്കാർ. മദ്യം വീട്ടിലെത്തിച്ച് നൽകാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. മദ്യ ഷോപ്പുകൾ തുറന്ന തിങ്കളാഴ്ച മദ്യം വാങ്ങാൻ വൻതിരക്കുണ്ടായി.സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശം പോലും കണക്കാക്കാതെയാണ് മദ്യം വാങ്ങാൻ തിരക്കുകൂട്ടിയത്. ഇതോടെയാണ് മദ്യം വീട്ടിലെത്തിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചത്.


അതേസമയം, കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗും കൂടിക്കാഴ്ച നടത്തി. വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രിമാരും കോൺ​ഗ്രസ് നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് കൂടിക്കാഴ്ചയിൽ നടത്തിയത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ മനസിലാക്കാതെയാണ് റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ കേന്ദ്രം തരംതിരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.