pic

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ പോക്സോ കേസിലെ പ്രതി കോടതിയുടെ രണ്ടാംനിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂർ തച്ചറായിൽ ആലിക്കുട്ടിയാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ കെട്ടിടത്തിൽ നിന്ന് ചാടിയത്. സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ സാരമായ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് സ്കൂൾ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആലിക്കുട്ടിക്കെതിരെ കേസെടുത്തത്.