covid-19

ന്യൂഡൽഹി: രാജ്യത്ത് 30 ബി.എസ്.എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോദ്‌പൂരിലുള്ള ജവാന്മാ‌ർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ നേരത്തെ ഡൽഹിയിൽ ഡ്യൂട്ടി ചെയ്തിരുന്നവ‌ർ ആയിരുന്നുവെന്നാണ് വിവരം.