നെയ്യാറ്റിൻകര:നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം കേരളമൊട്ടാകെ നടത്തുന്ന അന്നദാനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ പച്ചക്കറി പലവ്യഞ്ജന വിഭവങ്ങൾ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡന്റ് വൈ.ലേഖ,വൈസ് പ്രസിഡന്റ് വി.എസ്.ബിനു,സെക്രട്ടറി ഷാജി കുമാർ,വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി അംഗങ്ങളായ ജയകുമാർ,മോഹൻ കുമാർ,രഘുകുമാരൻ നായർ,ഏരിയ ഡെപ്യൂട്ടി മാനേജർ കെ.വിജയൻ എന്നിവർ പങ്കെടുത്തു.കാരോട് ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് നൽകുന്ന പച്ചക്കറി, പലവ്യഞ്ജന വിഭവങ്ങൾ കെ.ആൻസലൻ എം.എൽ.എ ഏറ്റുവാങ്ങി.കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ,വാർഡ് മെമ്പർ ബിന്ദു,വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി അംഗങ്ങളായ ശശീന്ദ്രദേവ്.കെ,സുരേന്ദ്രൻ നായർ,ഏരിയ ഡെപ്യൂട്ടി മാനേജർ കെ.വിജയൻ എന്നിവർ പങ്കെടുത്തു.