നെയ്യാറ്റിൻകര:പെരുങ്കടവിള ഗ്രാമ പഞ്ചായത്തിൽ നൂറിലേറെ കേന്ദ്രങ്ങളിൽ അണുനാശക ശക്തിയുള്ള അപരാജിത ധൂമ ചൂർണം ഉപയോഗിച്ച് ഒരേ സമയം ധൂപനം നടത്തി ധൂമസന്ധ്യ ആചരിച്ചു. സി. കെ. ഹരീന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ. ആർ.സുനിത,വൈസ് പ്രസിഡന്റ്‌ തൃപ്പലവൂർ പ്രസാദ്,സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ജെ.സെബി,ആയുഷ് ഗ്രാമം മെഡിക്കൽ ഓഫീസർ ഡോ.ആനന്ദ്.എ.ജെ എന്നിവർ പങ്കെടുത്തു.