നെയ്യാറ്റിൻകര:ഓലത്താന്നി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി കിറ്റുകളുടെ വിതരണം നടത്തി.ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്കാണ് കൂട്ടായ്മ പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.വരും ദിവസങ്ങളിൽ പ്രദേശത്തെ വീടുകളിൽ മാസ്കുകളുടെ വിതരണം നടത്തുമെന്ന് യുജവന കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.എൻ.കെ.അഭിനന്ദ്,സന്ദീപ്,എം.ജി.മനു കുമാർ,ഗോകുൽ,അഭിജിത്ത് ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.