വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മണ്ഡലത്തിലെ 14 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 4 കോടി രൂപ തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിീൽ വരുന്നതും എന്നാൽ റീബിൽഡ് കേരള ഇൻഷേറ്റീവിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭിച്ചത്. നവീകരണ പ്രവർത്തനങ്ങളുടെ പ്രാദേശികതല മേൽനോട്ടത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനതല കമ്മിറ്റി രൂപികരിക്കും. ജില്ലാതലത്തിലെ എൻജിനീയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിക്കും.