കടയ്ക്കാവൂർ: തൊപ്പിച്ചന്തയിൽ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശി ലിന്നയെ അനവധി കേസുകളിൽ പ്രതിയായ മണനാക്ക് സ്വദേശിയായ കുട്ടപ്പായി എന്ന ഷക്കീർ മർദ്ദിക്കാൻ ശ്രമിച്ചതായി പരാതി, കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മീൻ പൊതിഞ്ഞു നൽകാൻ കൊണ്ടുവന്ന പേപ്പർ, മറ്റ് ആവശ്യത്തിനായി ചോദിച്ചപ്പോൾ നല്കാതിരുന്നതോടെ ഇയാൾ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചുകൊണ്ട് അസഭ്യം പറയുകയായിരുന്നു. ഇത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

.