manguzhi

വക്കം: വേനൽമഴയിൽ വക്കം പബ്ളിക് മാർക്കറ്റ് കുളമായി. കഴിഞ്ഞ രാത്രി പെയ്ത മഴയാണ് മാർക്കറ്റ് വെള്ളക്കെട്ടാക്കിയത്. വക്കം ഗ്രാമ പഞ്ചായത്തിലെ മങ്കുഴി മാർക്കറ്റിനാണീ ദുഃസ്ഥിതി. രാവിലെ മത്സ്യമടക്കമുള്ള സാധനങ്ങൾ വില്പനയ്ക്കെത്തിയപ്പോഴാണ് മാർക്കറ്റിന്റെ ശോച്യാവസ്ഥ കണാനായത്. പകരം സംവിധാനമില്ലാത്തതിനാൽ വിൽക്കാനെത്തിയവരും, വാങ്ങാനെത്തിയവരും വെള്ളത്തിൽ നിന്ന് വിപണനം നടത്തി.