കടയ്ക്കാവൂർ: ജന്മദിനത്തിന് പുത്തൻ കുപ്പായം വാങ്ങാൻ കരുതിയ മൂവായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത് ഒൻപതാം ക്ലാസുകാരൻ അർജുൻ. അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ രജി-അനിൽകുമാർ ദമ്പതികളുടെ മകനാണ് അർജുൻ. ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി നടത്തിയ ഭക്ഷണ വിതരണത്തിലും ഈ കൊച്ചുമിടുക്കൻ പങ്കാളിയായിരുന്നു. അർജുനെയും കുടുംബത്തെയും ഡെപ്യൂട്ടി സ്പീക്കർ ശശി ഫോണിൽ വിളിച്ചഭിനന്ദിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗം ലിജാ ബോസ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.