water

വർക്കല:ചെമ്മരുതി പഞ്ചായത്തിലെ കുന്നത്തുമല പാറമടയിലെ വെളളം ശുദ്ധീകരിച്ച് വീടുകളിൽ എത്തിച്ചു തുടങ്ങി. വാമനപുരം,ഊറ്റുകുഴി, ആനക്കുഴി,പാളയംകുന്ന് എന്നിവിടങ്ങളിലാണ് കുടിവെള്ളമെത്തിക്കുന്നത്. 2017-ൽ ആരംഭിച്ച പദ്ധതിക്കായി സർക്കാർ അഞ്ചുലക്ഷം രൂപ ജല അതോറിട്ടിയ്ക്ക് കെെമാറിയിരുന്നു.കുന്നത്തുമല പാറമടയിലെ ആറ് കുളങ്ങളിൽ നിന്നെടുക്കുന്ന വെള്ളം ശുദ്ധീകരിക്കാൻ താത്ക്കാലിക ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.മൂന്നു വാഹനങ്ങളിലാണ് കുടിവെളളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെളളം എത്തിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം പറഞ്ഞു.