നെടുമങ്ങാട്:കൊവിഡ് 19 അതിജീവനപ്രക്രിയയുടെ ഭാഗമായ തരിശുഭൂമിയിലെ കൃഷി വിജയിപ്പിക്കുന്നതിന് കർഷക സംഘം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ കീഴിൽ 20 ഏക്കർ സ്ഥലത്ത് കൃഷി നടത്തും.കർഷകരുടെ കൂട്ടായ്മ രൂപപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് തരിശിടങ്ങളിൽ കൃഷി ഇറക്കുന്നത്.ഏരിയാ തല ഉദ്ഘാടനം പൂവത്തൂർ ഗ്രാങ്കോട്ടുകോണത്ത് തരിശായി കിടന്ന അര ഏക്കർ സ്ഥലത്ത് മരച്ചീനി കൃഷി ആരംഭിച്ച് കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ആർ.ജയദേവൻ നിർവഹിച്ചു.കർഷക സംഘം ഏരിയാ സെക്രട്ടറി ആർ.മധു, പ്രസിഡന്റ് പ്രേമചന്ദ്രൻ,സി.പി.എം എൽ.സി സെക്രട്ടറി എസ്.എസ്.ബിജു,കർഷക തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്റ് ബി.സതീശൻ,കർഷക സംഘം നേതാക്കളായ സുരേഷ് കുമാർ,ഹരീഷ്,എം.രാജേന്ദ്രൻ,എം.ജയകുമാർ എന്നിവർ നേതൃത്വം നൽകി.