നെടുമങ്ങാട് :കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) നെടുമങ്ങാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃകാകൃഷി തോട്ടം നിർമ്മാണത്തിന്റെ ആനാട് ബ്രാഞ്ച് തല ഉദ്ഘാടനം കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ.ആർ റാണിച്ചിത്ര നിർവഹിച്ചു.ആനാട് ഗവണ്മെന്റ് എൽ.പി.എസിലെ അദ്ധ്യാപിക അശ്വതി മോഹന്റെ വീട്ടുവളപ്പിലാണ് മാതൃക കൃഷിത്തോട്ടത്തിന് തുടക്കം കുറിച്ചത്. ബിനിതകുമാരി, അരുണിമ തുടങ്ങിയവർ പങ്കെടുത്തു.