വർക്കല: കറണ്ട് പോയാലും പോസ്റ്റ് ഒടിഞ്ഞാലും വർക്കല കെ.എസ്.ഇ.ബി ഓഫീസിലേക്ക് ആരും വിളിക്കേണ്ട.വേറൊന്നുമല്ല അവിടാരും ഫോണെടുക്കില്ല.സെക്ഷൻ ഓഫീസിലെ 0470-2602231 എന്ന നമ്പറിലേക്കാണ് ഉപഭോക്താക്കൾ ബന്ധപ്പെടുന്നതെങ്കിൽ പിന്നെ മറുപടി പ്രതീക്ഷിക്കേണ്ട എന്നാണ് നാട്ടുകാർ പറയുന്നത്.റിസീവർ മാറ്റിവയ്ക്കുന്നത് പതിവാണെന്നും ഫോൺ അറ്റൻഡ് ചെയ്യാൻ ജീവനക്കാരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും ഈ സീറ്റിൽ ആളുണ്ടാവില്ലെന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും പ്രദേശത്ത് നിരവധി നാശനഷ്ടമുണ്ടായി. ഇത് വിളിച്ചറിയിക്കാൻ ശ്രമിച്ചിട്ടും ആരും ഫോണെടുത്തില്ലെന്നും പരാതിയുണ്ട്. സെക്ഷൻ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ടവരുടെ മൊബെെൽ നമ്പർ ഓഫീസിൽ പ്രദർശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.