വർക്കല:പുന്നമൂട് റസിഡന്റ്സ് അസോസിയേഷൻ ശ്രീനിവാസപുരം എം.ജി കോളനിയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് വർക്കല ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ ജയപ്രസാദ്,അസോസിയേഷൻ പ്രസിഡന്റ് അജയകുമാർ,സെക്രട്ടറി സുജനേന്ദ്രൻ നായർ,ട്രഷറർ ജയകുമാർ, ജോയിന്റ് സെക്രട്ടറി അജിത്ത്,പുന്നമൂട് സന്തോഷ്,രാജേഷ്,മോഹനൻ,അങ്കണവാടി ടീച്ചർ സതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.