നെടുമങ്ങാട് :ആനാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കൊവിഡ് 19 അതിജീവനത്തിന് വിവിധ ആശ്വാസ പദ്ധതികൾ ആവിഷ്കരിച്ചതായി പ്രസിഡന്റ് കെ.രാജേന്ദ്രൻ അറിയിച്ചു.എല്ലാ അംഗങ്ങൾക്കും മൂന്ന് ശതമാനം പലിശ നിരക്കിൽ പതിനായിരം രൂപ 6 മാസ കാലയളവിൽ സ്വർണ വായ്പ അനുവദിക്കും.ജൈവപച്ചക്കറി കൃഷിക്ക് അയ്യായിരം രൂപ വരെ പലിശരഹിത വായ്പയും കൂടുതൽ തുകയ്ക്ക് 4 ശതമാനം പലിശയിൽ ലഘുതവണ വായ്പയും ലഭിക്കും. ഇരുപത്തയ്യായിരം രൂപയുടെ ഇടവിളകൃഷി വായ്പാപദ്ധതി,സ്വയംസഹായ സംഘങ്ങൾ,കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കും വായ്പകൾ അനുവദിക്കും.എല്ലാ ബ്രാഞ്ചുകളിലും വായ്പാ സേവനം ലഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.