വെള്ളനാട്:വെള്ളനാട് ഉറിയോക്കോട് നോർത്ത് റസിഡന്റ്സ് അസോസിയേഷൻ മെഡിക്കൽ കോളേജിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്തംഗം സത്യനേശൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.മോഹനൻ നായർ,സെക്രട്ടറി ആനന്ദകുമാർ എന്നിവർ സംസാരിച്ചു.