നെയ്യാറ്റിൻകര:കുളത്തൂർ ലോക്കൽ കമ്മിറ്റിയിൽ മരിച്ചീനി ക്യഷി ആരംഭിച്ചു.പൂഴിക്കുന്ന് തങ്കയ്യ സ്മാരക മന്ദിരത്തിനു ചുറ്റിലും പരിസര പ്രദേശങ്ങളിലെ തരിശ് ഭൂമിയിലുമായി ഒരേക്കർ പ്രദേശത്താണ് കൃഷി.സി.പി.ഐ സെക്രട്ടറിയേറ്റംഗവും പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗമായ പി.പി.ഷിജുവും സി.പി.ഐയിലെ മുതിർന്ന ലോക്കൽ കമ്മറ്റിയംഗവുമായ സി.പ്രേം കുമാറും ചേർന്ന് മരിച്ചീനി നടീൽ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുപുറം സജി,മുടിപ്പുര സുരേഷ്,സബീഷ് സനൽ, ഹരിദാസ്,ജയരാജ്,ക്രിസ്റ്റഡിമ,അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു.