photo

നെടുമങ്ങാട് : ചെമ്പൻകോട്ട് അനധികൃത പന്നി ഫാം ദുരിതം വിതയ്ക്കുന്നതായി സമീപവാസികളുടെ പരാതി. പാലക്കുഴിയിലെ പന്നി ഫാമിൽ നിന്നാണ് മലിനജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നത്. ഹെൽത്ത്‌ ഇൻസ്പെക്ടർക്കും തദ്ദേശ സ്‌ഥാപങ്ങൾക്കും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. അടിഞ്ഞുകൂടുന്ന മാലിന്യത്തിന് പുറമേ നഗരത്തിൽ നിന്ന് ലോറികളിൽ എത്തിക്കുന്ന കോഴി വേസ്റ്റും തുറസായ സ്ഥലത്ത് നിക്ഷേപിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ദിവസങ്ങൾ കഴിയുന്തോറും സമീപത്തെ വീടുകളിലുള്ളവർക്ക് ആഹാരം കഴിക്കാനോ പുറത്തിറങ്ങാനോ കഴിയാത്തവിധം ദുർഗന്ധം കൂടിവരുന്ന സ്ഥിതിയാണ്. നടപടി സ്വീകരിച്ചില്ലെങ്കിൽ കോതകുളങ്ങര ഫ്രണ്ട്സിന്റെ സഹായത്തോടെ കൊവിഡ് നിർദേശങ്ങൾ പാലിച്ച് പ്രതിഷേധത്തിന് ഇറങ്ങുമെന്നും സമീപവാസികൾ അധികൃതർക്ക് നൽകിയ പരാതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.