industry

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ രാജ്യത്തെആറു കോടിയിൽ പരം ചെറുകിട,സൂക്ഷ്‌മ വ്യവസായങ്ങളിൽ നല്ലൊരു ശതമാനം പൂട്ടിപ്പോകുമെന്ന് ഈ മേഖലയിലെ സംഘടനകൾ പറയുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.

മേയ് നാലു മുതൽ ഹോട്ട്സ്പോട്ട് ഒഴികെയുള്ള മേഖലകളിൽ വ്യവസായ ശാലകൾ പ്രവർത്തിക്കാൻ തടസമില്ലെങ്കിലും അസം‌സ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖല തകരാറിലായതും ഉല്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള തടസവും വെല്ലുവിളിയാണ്.

ലോക്ക് ഡൗണിൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങരുതെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതിരിക്കുമ്പോൾ തങ്ങളെന്തു ചെയ്യുമെന്നാണ് ചെറുകിട വ്യവസായികൾ ചോദിക്കുന്നത്. പ്രവർത്തന മൂലധനത്തിനായി ധനസഹായമാണ് അവർ ആവശ്യപ്പെടുന്നത്.

പ്രധാന ആവശ്യങ്ങൾ

പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാൻ കുറഞ്ഞ ഈടിൽ വായ്പ

സർക്കാർ ഗാരന്റിയിൽ കൂടുതൽ വായ്പ

 നിലവിലുള്ള ടേം ലോണുകൾ സർക്കാർ ഗാരന്റിയിൽ പുനഃക്രമീകരിക്കുക.

 സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും നൽകാനുള്ള തുക ഉടൻ കൊടുക്കുക.

പ്രവാസികളെ ആകർഷിക്കാൻ ശ്രമം

വിദേശത്തു നിന്നു വരുന്നവരെ വ്യവസായ മേഖലയിലേക്ക് ആകർഷിക്കാൻ ജില്ലാ വ്യവസായ കേന്ദ്രം വഴി ശ്രമം.

സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്ക് വ്യവസായം,​ നിർമ്മാണം,​ വായ്പ, വിപണം തുടങ്ങിയവയെക്കുറിച്ച് വിവരം നൽകും

മരുന്ന് വ്യവസായത്തിന് അവസരം

മാറിയ സാഹചര്യത്തിൽ കേരളത്തിൽ മരുന്ന്, ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ വ്യവസായത്തിന് നല്ല സാദ്ധ്യത

ചെറുകിട വ്യവസായം

രാജ്യത്ത്

6. 3 കോടി യൂണിറ്റുകൾ.

12 കോടി പേർക്ക് തൊഴിൽ.

മാനുഫാക്ചറിംഗ് ജി.ഡി.പിയുടെ മൂന്നിലൊന്ന്.

കയറ്റുമതിയുടെ 45 %.

സംസ്ഥാനത്ത്

1.36 ലക്ഷം യൂണിറ്റുകൾ

തൊഴിൽ 9 ലക്ഷം.

സംസ്ഥാനത്തിന്റെ കയറ്റുമതി 68,000 കോടി രൂപ

ജുവലറി, ഭക്ഷ്യവസ്തുക്കൾ, ഗാർമെന്റ്സ്, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്ര ഉല്പന്നങ്ങൾ, കശുഅണ്ടി, ചായ

ഇ. എസ്. ഐ അടയ്ക്കുന്നതിൽ സർക്കാർ എന്തെങ്കിലും ഇളവ് നൽകണം -

- സുധീർ പുനലൂർ ,​ജനറൽ സെക്രട്ടറി ,​ ലഘു ഉദ്യോഗ് ഭാരതി,​ (ചെറുകിടക്കാരുടെ സംഘടന)​

ചെറുകിട ഇടത്തരം വ്യവസായത്തിനായി പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കും.

-ഇ.പി.ജയരാജൻ ,​ വ്യവസായ മന്ത്രി.