ചിറയിൻകീഴ്: ലോക്ക് ഡൗൺ കാരണം വീടുകളിൽ കഴിയുന്നവർക്ക് വായിക്കുന്നതിനായി മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തകങ്ങൾ (ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമൊരുക്കി )വീടുകളിൽ എത്തിച്ചു. അതോടൊപ്പം സൗജന്യമായി മാസ്കുകളും നൽകി. പുസ്തക വിതരണം ലയൺസ് ക്ലബ് പ്രസിഡന്റ്‌ എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസ്‌ സീനിയർ ലയൺ എസ്. ജാദുവിനു അദ്ദേഹത്തിന്റെ വീട്ടിൽ വച്ചു പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. മാസ്ക് വിതരണം മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗം ജൂലിയറ്റ് പോൾ ഉദ്ഘാടനം ചെയ്തു. നൂറോളം വീടുകളിൽ പുസ്തകങ്ങളും മാസ്കും എത്തിക്കാൻ കഴിഞ്ഞു. സെക്രട്ടറി ലയൺ അബ്ദുൽ വാഹിദ്, ലയൺ ഷാജിഖാൻ ജോർജ് ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.