തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ തലസ്ഥാന നഗരിയിലെ ഒരു ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിക്ക് സന്നദ്ധ സംഘടകളുടെ നേതൃത്വത്തിൽ തുടക്കമായി. ഉദ്ഘാടനം മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് വിത്തുവിതച്ചും തൈകൾ നട്ടും നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ, രാഖി രവികുമാർ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, കൃഷി വകുപ്പ് ഡയറക്ടർ, ഡോ. വാസുകി, വി. ശിവൻകുട്ടി, ക്യാപ്റ്റൻ സനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി.ബാബു, പി.എച്ച്. കുര്യൻ, സിനിമാതാരം മഞ്ജുപിള്ള, ശ്രീജിത്, അഭിലാഷ്, എം.ആർ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം നഗരസഭ, സ്വസ്തി ഫൗണ്ടേഷൻ, ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് തിരുവനന്തപുരം, അസോസിയേഷൻ ഓഫ് അഗ്രിക്കൾചറൽ ഓഫീസേഴ്സ് കേരള, ഐ.എം.എ തിരുവനന്തപുരം, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, ബീഹബ്, യുണൈറ്റഡ് ഷിറ്ററിയോ കരാട്ടേ അസോസിയേഷൻ, അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ, ഗ്രൺ അഗ്രോ വെഞ്ച്വർ, നർമ്മദ ഷോപ്പിംഗ് കോംപ്ലക്സ് എന്നീ കൂട്ടായ്മകൾ ചേർന്നാണ് കൃഷിക്കായി മുന്നിട്ടിറങ്ങിയത് .