വിതുര :തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചായം കേന്ദ്രമാക്കി ചാരായവാറ്റിലേർപ്പെട്ടിരുന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറ്റച്ചൽ മരുതുംമൂട് മേക്കുംകര വീട്ടിൽ സോമന്റെ മകൻ അരുൺ (33), ചായം തെക്കതുവിളബിന്ദു ഭവനിൽ ഭുവനേന്ദ്രൻ മകൻ കിരൺ (36), ചായം ഓൾ സെയിന്റ്സ് സ്കൂളിന് സമീപം പാണംകുഴിയിൽ വീട്ടിൽ പ്രഭാകരപിള്ളയുടെ മകൻ ഷിബു (40)എന്നിവരെയാണ് വിതുര സി. ഐ. എസ്. ശ്രീജിത്തും, എസ്. ഐ. സുധീഷ്. എസ്. എല്ലും ചേർന്ന് അറസ്റ്റുചെയ്തത്. ഒരു ലിറ്റർ ചാരായവും, ഇരുപത് ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.