ആറ്റിങ്ങൽ: ശക്തമായ മഴയിൽ മരം വീടിന് മുകളിൽവീണ് ഗൃഹനാഥന് പരിക്ക്. ആറ്റിങ്ങൽ മാമം പുലിയൂർകോണം ചരുവിള വീട്ടിൽ സഹദേവനാണ് പരിക്കേറ്റത്. ഷീറ്റ്മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്ന് മരച്ചില്ല വീട്ടിനുള്ളിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ സഹദേവനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തലയിൽ പന്ത്രണ്ട് തുന്നൽ വേണ്ടിവന്നു.