നാഗർകോവിൽ: തമിഴ്നാട്ടിൽ ചെന്നൈ ഒഴികെ മറ്റ് ജില്ലകളിൽ ഇന്ന് മുതൽ ബിവറേജ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം. മദ്യ വിലയിൽ 20 ശതമാനം വർദ്ധന സർക്കാർ വരുത്തിയിട്ടുണ്ട്.
10 മുതൽ ഒരു മണിവരെ 50 വയസിന് മുകളിലുള്ളവർക്കും 1 മുതൽ 3 മണിവരെ 40 - 50 വയസിനിടയിലുള്ളവർക്കും 3 മുതൽ 5 മണി വരെ 40 വയസ് വരെയുള്ളവർക്കുമാണ് മദ്യം നൽകുന്നത്. മദ്യം വാങ്ങാൻ എത്തുന്നവർ ആധാർ കരുതണം. എല്ലാ ബിവറേജ് ഔട്ട്ലെറ്റുകളിലും സുരക്ഷയ്ക്കായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.