പാറശാല: കാശ്മീരിലെ ഹന്ദ്വരയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ബി.എം.എസ് കാരോട് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാറാടി എ. പ്രേംകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹാവീൽദാർ കെ. സന്തോഷ് കുമാർ ചിരാതുകൾ തെളിയിച്ചു. വെള്ളറാൽ ആർ. സുനിൽകുമാർ, ചെങ്കവിള ഹരിഹരൻ, അയിര കെ. ബിജുകുമാർ, എറിച്ചെല്ലൂർ പി. മണികണ്ഠൻ, ദിവ്യാകുമാർ എന്നിവർ പങ്കെടുത്തു.