തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിൽ ഇന്നലെ നവഒലി ജ്യോതിർദിന ചടങ്ങുകൾ നടന്നു. നവജ്യോതി കരുണാകരഗുരു ആദിസങ്കല്പത്തിൽ ലയിച്ചതിന്റെ 21-ാമത് വാർഷികമാണ് നവഒലി ജ്യോതിർദിനം. കൊവിഡ് 19ന്റെ പശ്ചാതലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. അഞ്ച് സന്യാസിമാർ മാത്രമാണ് ആശ്രമ ചടങ്ങുകൾ നടത്തിയത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആരാധന, പുഷ്പാഞ്ജലി, കുംഭപ്രദക്ഷിണം എന്നിവയ്‌ക്ക് പുറമേ വൈകിട്ട് കുംഭഘോഷയാത്രയും നടന്നു. ആഘോഷങ്ങൾക്കായി കരുതിയ തുക ഇത്തവണ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് നൽകിയിരുന്നു.