ചേർത്തല:വൃക്ക മാറ്റിവയ്ക്കപ്പെട്ട യുവതി 4 വർഷത്തിനുശേഷം വൃക്കരോഗം ബാധിച്ചു മരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് പതിനഞ്ചാം വാർഡ് കോലോത്ത് ജയരാജന്റെ ഭാര്യ സൗമ്യ (36)ആണ് മരിച്ചത്. ഒരു മാസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്.സൗമ്യക്ക് മാതാവ് ബാലാമണിയാണ് വൃക്ക നൽകിയത്.സംസ്കാരം നടത്തി.മകൾ:കീർത്തന.