വെഞ്ഞാറമൂട് : വാൻ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. നെടുമ്പാശ്ശേരി മൈക്കാട് വിരുതിയിൽ ഹൗസിൽ പ്രദീപ് (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വെഞ്ഞാറമൂടിനു സമീപം തൈക്കാട് ജംഗ്ഷനിൽ ആണ് സംഭവം. വെമ്പായം ഭാഗത്തു നിന്നുവന്ന വാൻ തൈക്കാട് ജംഗ്ഷനിൽ നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വളഞ്ഞു കയറവെ റോഡിനു വശത്തെ ഭിത്തിയിൽ ഇടിക്കുകയും പിന്നിലേക്ക് പോയി സമീപത്തെ കലുങ്കിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതത്താലാണ് മരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അങ്കമാലി ആർ വി എന്റർപ്രൈസസ് കമ്പനിയിലെ സെയിൽസ് വാൻ ഡ്രൈവർ ആണ് . നെടുമങ്ങാട് ഭാഗത്തു ഇലക്ട്രിക്കൽസ് സാധനങ്ങൾ വിതരണം ചെയ്തു മടങ്ങുകയായിരുന്നു .സവിത ഭാര്യ. പ്രസീദ, അഞ്ജിത എന്നിവർ മക്കൾ.