thomasandraper

കോഴിക്കോട്: ഈശോ സഭാംഗവും കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ്
സ്‌കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന ഫാദർ തോമസ് അന്ത്രപ്പേർ (90) നിര്യാതനായി . ഇന്നലെ
രാവിലെ 9.30 നായിരുന്നു അന്ത്യം. സംസ്കാരം മലാപ്പറമ്പ് ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ നടന്നു.ആലപ്പുഴ കടക്കരപളളി സ്വദേശിയാണ്. 1949-ൽ ഈശോ സഭയിൽ ചേർന്നു. 1962 മാർ ച്ച് 19 ന് വൈദിക പട്ടം സ്വീകരിച്ചിരുന്നു.സ്‌കൂൾ വിദ്യാഭ്യാസരംഗമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യകർമ്മമണ്ഡലം. തിരുവനന്തപുരം ലയോള സ്‌കൂൾ, ആലപ്പുഴ ലിയോ -13 ഹൈസ്‌കൂൾ തുടങ്ങിയയിടങ്ങളിൽ അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചു. .