വക്കം: പ്രത്യേക ചടങ്ങുകൾ ഒന്നും ഇല്ലാതെ മഹാകവി കുമാരനാശാന്റെ 148-ാമത് ജന്മദിനം കായിക്കരയിൽ ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. മഹാകവിയുടെ ചിത്രത്തിനു മുന്നിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ദീപം തെളിച്ചു. അഡ്വക്കേറ്റ് വി. ജോയ് എം.എൽ.എ, അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ.ചെറുന്നിയൂർ ജയപ്രകാശ്, സെക്രട്ടറി വി. ലൈജു, ട്രഷറർ ഭുവനേന്ദ്രൻ, ഡി. ശ്രീകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ലോക്ക് ഡൗണിൽ പൊതു വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ അക്ഷരവൃക്ഷ പദ്ധതിയിലേക്ക് കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി.എസിൽ നിന്നും തിരഞ്ഞെടുത്ത അഭിജിത് സാജിനെ ഡെപ്യൂട്ടി സ്പീക്കർ വി. ശശി പൊന്നാട ചാർത്തി.