കോവളം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പയറ്റുവിള വാർഡ് കമ്മിറ്റി കോവിഡ് 19ന്റെ ഭാഗമായി മാസ്‌ക് വിതരണം നടത്തി. എം.വിൽസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ ,ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പയറ്റുവിള ശശിധരൻ ,ഐ.എൻ.സി.ഐ സെക്രട്ടറി ടി.സോമൻ,വാർഡ് മെമ്പർ ബി.ഉഷകുമാരി,ബൂത്ത് പ്രസിഡന്റ് എം.സരേഷ്,എ.അജി,ബിജു തുടങ്ങിയവർ പങ്കെടുത്തു.