തിരുവനന്തപുരം: കെ. എസ്. ആർ. ടി. സി ജീവനക്കാരുടെ ഏപ്രിൽ മാസത്ത ശമ്പളം നൽകുന്നതിനായി സർക്കാർ 69 കോടി രൂപ അനുവദിച്ചു. ബസ് സർവീസ് നിലച്ചതിനാൽ കഴിഞ്ഞ മാസത്തിൽ കെ.എസ്.ആർ.ടി.സിക്ക് യാതൊരു വരുമാനവും ഉണ്ടായിരുന്നില്ല. ഈ കാലയളവിൽ ആരോഗ്യ പ്രവർത്തകരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും യാത്രക്ക് കെ.എസ്.ആർ.ടി.സി ബസ് വിട്ടു നൽകി.