തിരുവനന്തപുരം: പോത്തൻകോട് യു.പി സ്‌കൂളിൽ വിദ്യാർത്ഥികളെ കൂട്ടംകൂടി നിറുത്തി ലോക്ക് ഡൗൺ നിയമം ലംഘിക്കുകയും സ്‌കൂളിലെ പ്രഥമാദ്ധ്യാപകൻ സലാഹുദ്ദീനെ അപമാനിക്കുകയും ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശരത്ത് ശൈലേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, ജില്ലാ ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, സെക്രട്ടറി പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.