തിരുവനന്തപുരം:ജോലിയും കൂലിയും ഇല്ലാതെ വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി നിർവാഹകസമതി അംഗം എം.എ.ലത്തീഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി.വി എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ഭാരവാഹികളായ സി.ജയചന്ദ്രൻ,പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.