തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ ചീഫ് ഓഫീസിലും ഡിപ്പോകളിലും 33% ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് കോർപ്പറേഷൻ എം.ഡി ഉത്തരവിറക്കി. ജോലിക്ക് വേണ്ട ജീവനക്കാരുടെ എണ്ണം 50% വരെ വർദ്ധിപ്പിക്കാൻ യൂണിറ്റ്,​ വർക്‌ഷോപ്പ് മേധാവിമാർക്ക് അധികാരമുണ്ട്. ജോലിക്കെത്താൻ വിസമ്മതിക്കുന്നവരുടെ അവധി ശമ്പളമില്ലാത്ത അവധിയായി കണക്കാക്കുമെന്നും , സൗജന്യങ്ങൾ പിൻവലിക്കുമെന്നും ഉത്തരവിൽ പറയുന്നു.പൊതുഗതാഗതത്തിന് അനുമതിയില്ലെങ്കിലും ജില്ലാ കളക്ടറുടെ ആവശ്യാനുസരണം ,വാഹനത്തിൽ ഇന്ധനം നിറച്ചു നൽകണമെന്ന വ്യവസ്ഥയിൽ സർവീസ് നടത്തണം. ഇ.ടി.എം ചാർജ് ചെയ്യുന്നതിനും വാഹനങ്ങളുടെ പരിപാലനത്തിനും സ്ഥിരം ജീവനക്കാരെ നിയോഗിക്കണം.