തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾക്ക് ബസുകളിൽ നാട്ടിലേക്ക് മടങ്ങാമെന്ന് ഗതാഗത വകുപ്പ്. ഇതിനായി കോൺട്രാക്ട് ക്യാരേജ് ബസുകളെ ആശ്രയിക്കാം. അതിർത്തി ചെക്ക് പോസ്റ്റിൽ നിന്നും സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരേജ് ബസുകളിലേക്ക് മാറി കയറി യാത്രചെയ്യുകയോ വന്ന ബസുകളിൽ തന്നെ യാത്ര തുടരുകയോ ചെയ്യാം. നേരത്തെ സ്വകാര്യ വാഹനങ്ങളിൽ മടങ്ങാൻ മാത്രമായിരുന്നു അനുമതി.