pic

ന്യൂയോർക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയിലും ബ്രിട്ടനിലുമായി യാക്കോബായ സഭാ വൈദികനുള്‍പ്പെടെ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം വാകത്താനം ചിറത്തലാട്ട് കുടുംബാംഗമായ ഫാ. ബിജി മര്‍ക്കോസ് (54) ആണ് മരിച്ച വൈദികൻ. യു.കെ മേഖല സണ്‍ഡേ സ്കൂള്‍ ഡയറക്ടറുമാണ് ഫാദര്‍ ബിജി മര്‍ക്കോസ്.

കെയര്‍ ഹോം ഉദ്യോഗസ്ഥനായ കൂത്താട്ടുകുളം സ്വദേശി സണ്ണി പ്രിസ്റ്റണിലാണ് മരിച്ചത്. എഴുപതുവയസായിരുന്നു. ചൊറിയന്മാക്കല്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ബ്രിട്ടനില്‍ നടത്തും.ചെങ്ങന്നൂർ കല്ലിശേരി സ്വദേശി മണലേത്ത് പൗവ്വത്തിൽ പടിക്കൽ തോമസ് ഏബ്രഹാം അമേരിക്കയിലെ ന്യൂജഴ്സിയിലാണ് മരിച്ചത്. അറുപത്തിയാറുകാരനായ തോമസ് രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. പുത്തൻകാവ് കിണറ്റുംകര കുടുംബാംഗം അന്നമ്മ തോമസാണ് ഭാര്യ.