pic

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്നും രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന സ്പെഷ്യൽ ട്രെയിൻ സർവ്വീസ് റദ്ദാക്കി. തീവണ്ടിക്ക് രാജസ്ഥാൻ സർക്കാർ അനുമതി നൽകാത്തതിനാലാണ് സർവ്വീസ് റദ്ദാക്കിയത്.

അതേസമയം ആലപ്പുഴ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായുള്ള രണ്ടാമത്തെ പ്രത്യേക ട്രെയിൻ ഇന്ന് ബീഹാറിലേക്ക് പുറപ്പെടും.മാവേലിക്കര , ചെങ്ങന്നൂർ താലൂക്കുകളിലെ 1140 അതിഥി തൊഴിലാളികളാണ് ഈ ട്രെയിനിൽ പോകുന്നത്. വൈകിട്ട് നാലിന് നോൺ സ്റ്റോപ് ട്രെയിൻ ആലപ്പുഴയിൽ നിന്നും യാത്ര തിരിക്കും.

ഇതരസംസ്ഥാന തൊഴിലാളികളെ സ്വദേശത്ത് തിരിച്ചെത്തിക്കാനുള്ള തീവണ്ടി സർവ്വീസുകൾ ഇനി വേണ്ടെന്ന് കർണാടക സർക്കാർ റെയിൽവേയെ അറിയിച്ചു. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ സംസ്ഥാനത്തെ നിർമ്മാണമേഖല ഉടനെ സജീവമാക്കുമെന്ന് വിലയിരുത്തിയാണ് സർക്കാർ നീക്കം.