flight

തിരുവനന്തപുരം: പ്രവാസികളെ നിരീക്ഷണത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളം മുന്നോട്ടുപോകുന്നതെന്നും ടോം ജോസ് പറഞ്ഞു. പുറത്തുനിന്ന് വരുന്ന എല്ലാ ആളുകളേയും കൊവിഡ് പരിശോധന നടത്തിയതിന് ശേഷം മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മടങ്ങിയെത്തുന്നവർക്ക് ഏഴുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ബാക്കി ഏഴുദിവസത്തെ നിരീക്ഷണം വീട്ടില്‍ തുടരാം. ഇക്കാര്യം ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും മടങ്ങിയെത്തുന്ന ഗർഭിണികളെ നേരിട്ട് വിട്ടിലേക്ക് നിരീക്ഷണത്തിലാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.